മാന്നാർ: മാനവരാശിയെ തകർക്കുന്ന മാരക വിപത്തായ മയക്കുമരുന്നുകൾക്കെതിരെ സംസ്ഥാന സർക്കാർ നടപ്പിലാക്കിവരുന്ന തൂഫാൻ ദി നാർക്കോഹണ്ട് പദ്ധതിയുടെ ഭാഗമായി മാന്നാറിൽ എസ് എൻ ഡി പി വനിതാ സംഘം പ്രവർത്തകർ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. ലഹരി വിരുദ്ധ നവകേരളം പടുത്തുയർത്തുവാൻ സ്ത്രീ സമൂഹത്തിന് പിന്തുണ നൽകുന്ന ലഹരി വിരുദ്ധ പ്രതിജ്ഞ ബുധനൂർ മേഖല ചെയർപേഴ്സൺ രജിത പ്രസാദ് ചൊല്ലിക്കൊടുത്തു. ......
പുലിയൂർ : 1969 ലെ ജനന- മരണ രജിസ്ട്രേഷൻ സെക്ഷൻ (14), 1999 –ലെ ജനന-മരണ ചട്ടം(10) എന്നിവ പ്രകാരം ജനനം / രജിസ്ട്രേഷൻ നടന്ന് 15 വർഷത്തിനകം ജനന രജിസ്റ്ററിൽ പേര് ചേർക്കേണ്ടതുണ്ട് എന്ന് വ്യവസ്ഥ ചെയ്തിട്ടുള്ളതാണ്. ഇത്തരത്തിൽ പേര് ചേർക്കുന്നതിനുള്ള സമയ പരിധി സർക്കാർ പലതവണ ദീർഘിപ്പിച്ച് നല്കിയിരുന്നതുമാണ്. ......
അബുദാബി: ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ തത്സമയ നറുക്കെടുപ്പിൽ ഇന്ത്യൻ വനിതകൾക്കും നിരവധി മലയാളികൾക്കും കോടികളുടെ ഭാഗ്യം കൈവന്നു. ഡൽഹി സ്വദേശിനിയായ കനിക അറോറ 25 ദശലക്ഷം ദിർഹം (ഏകദേശം 65 കോടിയിലേറെ ഇന്ത്യൻ രൂപ) വിലമതിക്കുന്ന ബംപർ സമ്മാനം സ്വന്തമാക്കിയപ്പോൾ, ദുബായിൽ താമസിക്കുന്ന ഇന്ത്യൻ വീട്ടമ്മ ട്വിങ്കിൾ ആൽഫിന് ആഡംബര ബിഎംഡബ്ല്യു എക്സ്6 കാർ സമ്മാനമായി ലഭിച്ചു.
കഴിഞ്ഞ നാല് വർഷമായി എല്ലാ മാസവും ഭർത്താവിനൊപ്പം ബിഗ് ടിക്കറ്റ് വാങ്ങിക്കൊണ്ടിരുന്ന കനികയ്ക്ക് ഒടുവിൽ ഭാഗ്യം തേടിയെത്തിയത് ജൂൺ 30ന് വാങ്ങിയ 476107 നമ്പർ ടിക്കറ്റിലൂടെയാണ്. ......
ഹൈദരാബാദ്: റെയിൽവേ സ്റ്റേഷൻ പരിസരത്ത് അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വിൽക്കാൻ ശ്രമിച്ച അഞ്ചംഗ സംഘത്തെ സൈബരാബാദ് പോലീസ് അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ സുരക്ഷിതമായി കണ്ടെത്തി മാതാവിന് കൈമാറുകയും ചെയ്തു.
വികാരാബാദ് സ്വദേശിയായ മുഹമ്മദ് സുബൈർ, ഓട്ടോ ഡ്രൈവർ മുഹമ്മദ് ഇർഫാൻ, കൊൽക്കത്ത സ്വദേശികളായ റഹ്നുമ അലി, സീമ അലി, നാസിയ എന്നിവരാണ് കേസിൽ അറസ്റ്റിലായത്.
ജൂൺ 30-ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. ......
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസവും ശക്തമായ മഴയ്ക്കും മണിക്കൂറിൽ ഉയർന്ന വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പുറത്തിറക്കിയ മുന്നറിയിപ്പിലാണ് വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചത്.
ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ:
ജൂലൈ 6: കണ്ണൂർ, കാസർകോട്
ജൂലൈ 7: കോഴിക്കോട്, കണ്ണൂർ, കാസർകോട്
മഞ്ഞ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ:
ജൂലൈ 4: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.
ജൂലൈ 5: കോഴിക്കോട്, കണ്ണൂർ, കാസർകോട്.
ജൂലൈ 6: എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
ജൂലൈ 7: എറണാകുളം, തൃശൂർ, മലപ്പുറം, വയനാട്.
ജൂലൈ 8: ഇടുക്കി മുതൽ കാസർകോട് വരെയുള്ള ഒമ്പത് ജില്ലകൾ.
മഴ ശക്തമാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദേശിച്ചു. ......
ദോഹ: മാൾ ഓഫ് ഖത്തറിലെ ഇ-സ്പോർട്സ് അരീനയിൽ ആവേശം വാനോളമുയർത്തി ഇ-ഫീബ (eFIBA) സീസൺ 4 ലോകകപ്പ് ജേതാക്കളെ ഇന്നറിയാം. ഗ്രൂപ്പ് ഘട്ടത്തിലെ കടുത്ത പോരാട്ടങ്ങൾക്ക് ശേഷം ടൂർണമെന്റ് ഇന്ന് ഏറ്റവും ആവേശകരമായ നോക്കൗട്ട് ഘട്ടത്തിലേക്ക് കടക്കുകയാണ്.
ഇന്നലെ നടന്ന ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ പരാജയമറിയാതെ മുന്നേറിയ ഫിലിപ്പീൻസും തുർക്കിയുമാണ് നിലവിൽ കിരീടസാധ്യതകളിൽ മുന്നിൽ. ......
ലഖ്നൗ: അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ച പ്രതികൾ തെളിവുകൾ നശിപ്പിക്കാൻ അവ ഉരുക്കി സ്വർണ്ണ ബിസ്കറ്റുകളാക്കി മാറ്റിയിരിക്കാമെന്ന നിഗമനത്തിലാണ് പ്രത്യേക അന്വേഷണ സംഘം. മോഷണം പോയ ആഭരണങ്ങൾ കണ്ടെത്താനുള്ള നിരവധി ശ്രമങ്ങൾ പരാജയപ്പെട്ടതോടെയാണ് ഈ സാധ്യത അന്വേഷണ സംഘം ഗൗരവമായി പരിശോധിക്കുന്നത്. ......
ദോഹ: ഫോബ്സ് മാസികയുടെ ലോകത്തെ ഏറ്റവും വലിയ പൊതു ഓഹരി കമ്പനികളുടെ പട്ടികയിൽ ഖത്തറിൽ നിന്നുള്ള ആറ് വമ്പൻ കമ്പനികൾ ഇടംപിടിച്ചു. ബാങ്കിംഗ് മേഖലയുടെ കരുത്തിൽ മുന്നേറുന്ന ഖത്തരി കമ്പനികളിൽ 43.40 ബില്യൺ ഡോളർ വിപണി മൂല്യവുമായി ആഗോളതലത്തിൽ 220-ാം റാങ്ക് നേടിയ ഖത്തർ നാഷണൽ ബാങ്ക് (QNB) ഗ്രൂപ്പാണ് ഒന്നാമത്.
ബാങ്കിംഗ്, വ്യവസായം, ടെലികോം മേഖലകളിൽ നിന്നുള്ള മറ്റ് പ്രമുഖ സ്ഥാപനങ്ങളും മികച്ച ആഗോള റാങ്കുകളോടെ പട്ടികയിലുണ്ട്. ......
ദോഹ: ആവേശം കൊടുമുടിയിലെത്തിച്ച് 2026 ലോകകപ്പ് ഫുട്ബോളിന്റെ പ്രീ-ക്വാർട്ടർ (Round of 16) ലൈനപ്പായി. റൗണ്ട് ഓഫ് 32-ലെ അവസാന പോരാട്ടത്തിൽ ഘാനയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി കൊളംബിയ അവസാന ടിക്കറ്റും സ്വന്തമാക്കിയതോടെയാണ് ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ടുള്ള പതിനാറ് ടീമുകളുടെ ചിത്രം തെളിഞ്ഞത്. ......